ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ സമാഹാരം പുറത്തിറക്കി


യുഎഇയുടെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ ഒരു സമാഹാരം അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കി. 2023 ഒക്ടോബർ 15−നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദിവാൻ എന്ന പേരിലുള്ള ഈ കവിതാ സമാഹാരം അബുദാബി പോയട്രി ഫെസ്റ്റിവലിൽ വെച്ചാണ് പുറത്തിറക്കിയത്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച 149 കവിതകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാഹോദര്യം, ദേശഭക്തി, മറ്റു സാമൂഹിക വിഷയങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ ആസ്പദമാക്കിയുള്ളവയാണ് ഈ സമാഹാരത്തിലെ കവിതകൾ. ഇതിന് പുറമെ പ്രമുഖ കവികളുടെ കവിതകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

afasdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed