വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ


യുഎഇയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. പോലീസ് വാഹനങ്ങൾ കാണുമ്പോൾ മൊബൈൽ ഫോൺ മാറ്റുന്നവർ നിരീക്ഷണ ക്യാമറകളിൽ കുടുങ്ങും. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ഓർമിപ്പിച്ചു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറകളും റെഡാറുകളും നിരന്തരം പ്രവർത്തിക്കുന്നുണ്ട്. വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്ന ചിലർ പൊലീസ് വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ കാണുമ്പോൾ ഫോൺ താഴ്ത്തിപിടിക്കാറുണ്ട്. എന്നാൽ ഇത്തരക്കാരും ക്യാമറക്കണ്ണുകളിൽ കുടുങ്ങുമെന്നും പോലീസ് വ്യക്തമാക്കി. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിത വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെ സൂം ഇൻ ചെയ്യാനും സാധിക്കും. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും ലൈസൻസിൽ നാൽ ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed