ഷാർജ രാജ്യാന്തര ചലച്ചിത്രോത്സവം ഈ മാസം 22 മുതൽ


കുട്ടികളുടേയും യുവാക്കളുടേയും ചലച്ചിത്ര പ്രതിഭ വളർത്തിയെടുക്കുന്നതിനായുള്ള ഷാർജ  രാജ്യാന്തര ചലച്ചിത്രോത്സവം പത്താം പതിപ്പ് ഈ മാസം 22 മുതൽ 28 വരെ സഹിയ സിറ്റി സെന്‍ററിലെ വോക്സ് സിനിമയിൽ നടക്കും. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള 81 കുട്ടികളുടെ സിനിമകൾ പ്രദർശിപ്പിക്കും. ഭൂട്ടാൻ, മോണ്ടിനെഗ്രോ, മാൾട്ട, ടോഗോ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇപ്രാവശ്യം ആദ്യമായി പങ്കെടുക്കുന്നു. പത്താം വാർഷികത്തിന്‍റെ ഭാഗമായി ഷാർജ ഫിലിം ഡേയ്സ് എന്ന പ്രത്യേക പരിപാടി അരങ്ങേറും.

എഫ്എഎൻഎൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിലെ 3 ചിത്രങ്ങൾ ലോകത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നവയാണ്. 43 ചിത്രങ്ങൾ ചിത്രങ്ങൾ മധ്യപൂർവദേശത്ത് ആദ്യത്തേതും. 8 ചർച്ചകളും സംവാദങ്ങളും ഉണ്ടായിരിക്കും. 15 സംവിധായകരും സിനിമാ വിദഗ്ധരും പങ്കെടുക്കും. 20 വിധികർത്താക്കളും 17 അംബാസഡർമാരും എത്തിച്ചേരും. 90 രാജ്യങ്ങളിൽ നിന്നുള്ള 1,710 പ്രതിനിധികളും സംബന്ധിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ എഫ് എഎൻഎൻഎസ്‍െഎഎഫ്എഫ് ഡയറക്ടർ ഷെയ്ഖ ജവഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി, മുഹമ്മദ് ഹാജി, ഗാദ അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

article-image

yry

You might also like

Most Viewed