യുഎഇയിലെ ഊർജ ഉൽപാദനം 19.8 ജിഗാവാട്ടാക്കി ഉയർത്തുമെന്ന് മന്ത്രി


സംശുദ്ധ ഊർജ ഉൽപാദനം ശക്തമാക്കാനൊരുങ്ങി യുഎഇ. 7 വർഷത്തിനകം രാജ്യത്തിന്റെ പാരമ്പര്യേതര ഊർജ ഉൽപാദനം 19.8 ജിഗാവാട്ടാക്കി ഉയർത്തുമെന്ന് മന്ത്രി സുഹൈൽ അൽ മസ്റൂഇ പ്രഖ്യാപിച്ചു. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിലായിരുന്നു (അഡിപെക്) പ്രഖ്യാപനം. കുറഞ്ഞ കാർബൺ ഹൈഡ്രജന്റെ മുൻനിര നിർമാതാവും വിതരണക്കാരുമാകാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. അതിവേഗ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ മന്ത്രിതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ ഊർജ പദ്ധതിയിൽ യുഎഇ 2030ഓടെ ബഹുദൂരം മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2031ഓടെ വർഷത്തിൽ 14 ലക്ഷം മെട്രിക് ടൺ ലോ−കാർബൺ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനൊരുങ്ങുന്ന യുഎഇ 2050ഓടെ ഉൽപാദനം പ്രതിവർഷം 1.5 കോടി മെട്രിക് ടണ്ണാക്കി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി ഊർജ ആവശ്യം കൂടും. ഇതു മുന്നിൽക്കണ്ട് സംശുദ്ധ ഊർജ ഉൽപാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അഡിപെക് ചെയർമാനും അഡ്നോക് ഓഫ്ഷോർ സിഇഒയുമായ തയ്ബ അൽ ഹാഷിമി പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കാൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും പറഞ്ഞു. ഊർജ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തി ലോകത്ത് വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഊർജ വിതരണത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് സൗദി അരാംകോ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ അമിൻ എച്ച്. നാസർ പറഞ്ഞു. ഭാവി തലമുറകൾക്ക് ശുദ്ധവും സുസ്ഥിരവുമായ ഊർജം പ്രദാനം ചെയ്യുന്ന നവീന പദ്ധതികൾക്കും ഊന്നൽ നൽകുന്നു. കാർബൺ ബഹിർഗമനം കുറച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമമാണ് വേണ്ടതെന്നും പറഞ്ഞു. സമ്മേളനത്തിൽ ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിൽനിന്നുള്ള 2200ലേറെ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.

article-image

xfgcgf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed