യുഎഇയുടെ പുതിയ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചു
യുഎഇയുടെ പുതിയ ബഹിരാകാശ സഞ്ചാരികളെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി എന്നിവരാണ് 2024നകം ബഹിരാകാശ ദൗത്യങ്ങൾ ആരംഭിക്കുകയെന്ന് ഷെയ്ഖ് ഹംദാൻ തന്റെ എക്‌സ് (മുന്‍പ് ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ബോർഡ് മീറ്റിങ്ങിലായിരുന്നു പ്രഖ്യാപനം. 2024നകം യുഎഇയിലെ രണ്ട് പുതിയ ബഹിരാകാശ സഞ്ചാരികൾ ദൗത്യം ആരംഭിക്കുമെന്ന് ഇന്നലെ(തിങ്കൾ) അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന എംബിആർഎസ്‌സി ബോർഡ് യോഗത്തിൽ അറിയിച്ചു.
ബഹിരാകാശ യാത്രയുടെ അടുത്ത ഘട്ടത്തിൽ മികച്ച എമിറാത്തി ബഹിരാകാശ സംരംഭങ്ങൾ കാണാമെന്ന് അദ്ദേഹം കുറിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന റോൾ വഹിക്കാൻ ലക്ഷ്യമിടുന്നു. ഒരു ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെക്കുറിച്ചും ചന്ദ്ര പര്യവേക്ഷണ പദ്ധതിയുടെയും അപ്‌ഡേറ്റുകളും അദ്ദേഹം പങ്കിട്ടു.
യാത്രയുടെ അടുത്ത ഘട്ടത്തിൽ തകർപ്പൻ എമിറാത്തി ബഹിരാകാശ സംരംഭങ്ങൾ കാണാം. അടുത്ത വർഷം അറബ് ലോകത്തെ ഏറ്റവും നൂതനമായ ഉപഗ്രഹമായ എംബിഇസഡ്–സാറ്റ്( MBZ-Sat) വിക്ഷേപിക്കും. ചന്ദ്രനെ പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയം നിലനിൽക്കുന്നതിനാൽ റാഷിദ് റോവർ 2 പദ്ധതി തുടരും. മാനവികതയ്ക്ക് ശാശ്വതമായ നേട്ടങ്ങൾ കൈവരുത്തുന്ന അഭിലാഷ പദ്ധതികൾ ഏറ്റെടുത്ത് ആഗോള ബഹിരാകാശ വ്യവസായത്തിലെ പ്രമുഖരെന്ന നിലയിൽ അറബ് മേഖലയെ ഉയർത്തിക്കാട്ടാനുള്ള യുഎഇയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. യോഗത്തിൽ കേന്ദ്രത്തിന്റെ ദൗത്യങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യുഎഇയുടെ അതിവേഗം മുന്നേറുന്ന ബഹിരാകാശ മേഖല, സമ്പന്നമായ വൈദഗ്ധ്യത്തിൽ നിന്ന് ഈ മേഖലയിലെ ഒരു പ്രധാന ആഗോള സംഭാവനയായി മാറാൻ ഒരുങ്ങുകയാണ്. അതുല്യമായ സംരംഭങ്ങളിലൂടെയും ദൗത്യങ്ങളിലൂടെയും നേടിയെടുത്ത അറിവും തന്ത്രപരമായ പങ്കാളിത്തവും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ യുഎഇയുടെ ബഹിരാകാശ പരിപാടിയിൽ നിർണായക സംഭാവന നൽകുന്നയാളാണ്. കൂടാതെ രാജ്യത്തിന്റെ മഹത്വം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി. ലക്ഷ്യം പുതിയ ഡാറ്റ കണ്ടെത്തുകയും നമ്മുടെ രാജ്യത്തിന് മാത്രമല്ല, പ്രദേശത്തിനും ആഗോള സമൂഹത്തിനും നേട്ടങ്ങൾ നൽകുന്ന അറിവും ഉൾക്കാഴ്ചകളും നേടുകയും ചെയ്യുക എന്നതാണ്. ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
sdgdxg