നബിദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 28ന് അവധി
നബിദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 28നായിരിക്കും അവധി. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് 29ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഷാർജയിൽ വെള്ളിയാഴ്ച വാരാന്ത്യ ദിനമായതിനാൽ അവധി 28ലേക്കു മാറ്റുകയായിരുന്നു.
ഇതനുസരിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ 4 ദിവസം അവധി ലഭിക്കും. ഒക്ടോബർ രണ്ടിനു ഓഫിസുകൾ തുറക്കും.
hjyh