അൽ ഹൊസ്‌ൻ ആപ്പിൽ കോവിഡ്−19 സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നത് യുഎഇ നിർത്തി
അൽ ഹൊസ്‌ൻ ആപ്പിൽ കോവിഡ്−19 സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നത് യുഎഇ നിർത്തി. ഭാവിയിൽ സ്‌കൂളുകളിലെ വാക്‌സിനേഷൻ രേഖകൾക്കായി അതിന്റെ പുതുക്കിയ പതിപ്പ് നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ−പ്രതിരോധ മന്ത്രാലയം ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇന്ന്(ബുധൻ) പുറത്തിറക്കി. താമസക്കാരുടെ കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് സ്റ്റാറ്റസ് റെക്കോർഡു ചെയ്‌ത് മഹാമാരിയുടെ വ്യാപനം തടയാനാണ് ഇത് ആദ്യം സൃഷ്‌ടിച്ചത്. അപ്‌ഡേറ്റ് ചെയ്ത ആപ്പിൽ ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോർഡുകൾ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. താമസക്കാരുടെ കോവിഡ്−19 സ്റ്റാറ്റസ് ഇനി ആപ്പ് കാണിക്കില്ലെന്ന് അപ്‌ഡേറ്റ് ചെയ്‌ത ആപ്പ് പുറത്തിറക്കിയ ശേഷം അധികൃതർ വ്യക്തമാക്കി.
നേരത്തെ, ആളുകൾക്ക് കോവിഡ് പോസിറ്റീവോ നെഗറ്റീവ് ആണോ എന്ന് ആപ്പ് പരിശോധിക്കാമായിരുന്നുവെന്ന് മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റാൻഡ് പറഞ്ഞു. ഇപ്പോൾ കുട്ടികളുടെ വാക്‌സിനേഷൻ നില പരിശോധിക്കാം. എപ്പോഴാണ് വാക്‌സിനേഷൻ എടുത്തത്, അടുത്ത വാക്‌സിനേഷൻ എപ്പോൾ നൽകണം എന്നിവയെല്ലാം മനസിലാക്കാം. ആഗോളതലത്തിൽ വ്യത്യസ്ത പരിവർത്തനങ്ങളുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അതൊന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയായി കണക്കാക്കില്ലെന്നും കോവിഡ് ഇപ്പോൾ അവസാനിച്ചു. അസുഖം കൂടുതലുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ അടുത്ത് പോയി മരുന്നെടുക്കണം. നിലവിൽ കോവിഡ് ഭീഷണി ഒട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിൻ്റെ റിയാത്തി(Riayati) പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച യുഎഇയുടെ നാഷണൽ ഡിജിറ്റൽ ഹെൽത്ത് ആപ്പ് എന്നാണ് അൽ ഹൊസ്‌ൻ ആപ്പിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ദേശീയ ഏകീകൃത മെഡിക്കൽ റെക്കോർഡിന്റെ അവിഭാജ്യ ഘടകമാണ് റിയാത്തി ഡിജിറ്റൽ പ്ലാറ്റ്ഫോം. വിവിധ പ്രായ വിഭാഗങ്ങളിലെ താമസക്കാരുടെ എല്ലാ വാക്സിനേഷൻ റിപ്പോർട്ടുകളും ഉൾപ്പെടുത്തുന്നതിനായി ആപ്പ് കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ.നാദ അൽ മർസൂഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ിുമിംു