ദുബൈയിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് രണ്ടു പേരെ കാണാതായി
ദുബൈയിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് രണ്ടു പേരെ കാണാതായതായി അധികൃതർ. ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് കടലിൽ കാണാതായത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ചോപ്പറാണ് തകർന്നത്.
രാത്രി 8:30ഓടെയാണ് അപകടം റിപ്പോട്ട് ചെയ്തത്.തിരച്ചിലിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
asasrfas