സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്


സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്. ഇത്തരം സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ തുറക്കരുത്. സേവന വാഗ്ദാനവും ഓഫറുകളുമായി എത്തുന്ന ഇമെയിൽ, എസ്എംഎസ്, ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു.ഇടപാടുകാരുടെ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. രേഖകൾ അപ്ഡേറ്റ് ചെയ്യാനാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുന്ന ഇവർ ഡെബിറ്റ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിസിവി നമ്പർ, പാസ്‌വേഡ്, എടിഎം പിൻ നമ്പർ, ഒടിപി (വൺടൈം പാസ്‍‌വേർഡ്) എന്നിവ ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും നൽകരുത്. ബാങ്കോ ജീവനക്കാരോ ഇത്തരം വിവരങ്ങൾ ചോദിക്കില്ലെന്നും വ്യക്തമാക്കി. വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം ബാങ്കിലും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതിപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

യുഎഇ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഇ മെയിലും വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടും ഉണ്ടാക്കുന്നവർക്ക് 5 വർഷം തടവും 2 ലക്ഷം ദിർഹം (41.53 ലക്ഷം രൂപ) മുതൽ 20 ലക്ഷം ദിർഹം (4.15 കോടി രൂപ) വരെ പിഴയും ശിക്ഷയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തികളുടെ പേരിൽ വ്യാജ ഇമെയിൽ, വെബ്സൈറ്റ് സമൂഹമാധ്യമ അക്കൗണ്ട് എന്നിവ നിർമിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയുണ്ടാകും.

article-image

fghfgh

You might also like

Most Viewed