ആറു മാസത്തിലധികം വിദേശത്ത് തങ്ങുന്നവർക്ക് പിഴയടച്ച് ദുബൈയിൽ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
ആറു മാസത്തിലധികം വിദേശത്ത് തങ്ങുന്നവർ പുനഃപ്രവേശനത്തിന് അപേക്ഷിക്കുന്നത് സ്പോൺസർഷിപ് മാനദണ്ഡമാക്കിയാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ജോലിക്കാർ കമ്പനി അക്കൗണ്ട് വഴിയും ആശ്രിത വീസക്കാർ സ്പോൺസറുടെ വ്യക്തിഗത അക്കൗണ്ട് വഴിയും അപേക്ഷിക്കണം. വൈകിയതിന്റെ കാരണം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. സേവനം പ്രയോജനപ്പെടുത്തുന്ന വ്യക്തി സ്വന്തം സ്പോൺസർഷിപ്പിലാണെങ്കിൽ വ്യക്തിഗത അക്കൗണ്ടോ പൊതു അക്കൗണ്ടോ പ്രയോജനപ്പെടുത്താം. അപേക്ഷയ്ക്കൊപ്പം എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് എന്നിവയുടെ പകർപ്പും വേണം. പെർമിറ്റ് ആവശ്യമുള്ള വ്യക്തിയുടെ താമസ/തൊഴിൽ വീസ കാലാവധി 30 ദിവസമെങ്കിലും ഉണ്ടാകണം. 6 മാസത്തിൽ കൂടുതൽ വൈകുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം ഈടാക്കും. അപേക്ഷ നിരസിച്ചാൽ പിഴ സംഖ്യ തിരിച്ചു നൽകും.
സ്വീകരിച്ചാൽ പെർമിറ്റ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം രാജ്യത്തു പ്രവേശിക്കണം. പഠനം, തൊഴിൽ, ചികിത്സ എന്നീ കാരണങ്ങളാൽ വിദേശത്തു തങ്ങേണ്ടിവന്നവരെ സഹായിക്കാനാണ് പ്രധാനമായും റീ എൻട്രി പെർമിറ്റ് നൽകുന്നത്. ഐസിപിയുടെ റീ എൻട്രി പെർമിറ്റ് പിരിധിയിൽ ദുബായ് എമിറേറ്റ് വരില്ല. ദുബായ് വീസക്കാർ താമസ കുടിയേറ്റ വകുപ്പിലേക്കാണ് (ജിഡിആർഎഫ്എ) അപേക്ഷ സമർപ്പിക്കേണ്ടത്.
rtydry