ഹൃദയാഘാതം; മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു
മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) അൽഐനിൽ മരിച്ചു. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു.
പിതാവ്: മൊയ്തീൻ മച്ചിൻചേരി, മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: അമീന അഫ്‌ന. സഹോദരൻ: സകരിയ്യ.
457