യുഎഇ തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തും


തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകരിച്ചു. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും.

ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വർഷമാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ ഇളവും ശുപാർശ ചെയ്തിരുന്നു.

പ്രബേഷൻ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, തൊഴിൽദാതാവിന്റെ സമ്മതമുണ്ടെങ്കിൽ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല. 

തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ മാനവ വിഭവശേഷി 

 സ്വദേശിവൽക്കരണ മന്ത്രാലയം ഇതിനോടകം 72,000 പരിശോധനകൾ രാജ്യത്തു നടത്തിയതായി പാർലമെന്റിനെ അറിയിച്ചു. വ്യാജ സ്വദേശിവൽക്കരണം സംശയിക്കുന്ന 2300 കേസുകൾ കണ്ടെത്തി.

വ്യാജ സ്വദേശിവൽക്കരണമെന്ന് തെളിഞ്ഞ 430 എണ്ണം പബ്ലിക് പ്രോസിക്യൂഷനു വിട്ടു. സ്വദേശിവൽക്കരണ നയങ്ങൾ ലംഘിച്ചതിന്റെ പേരിൽ 20 സ്ഥാപനങ്ങൾ വിചാരണ നേരിടുകയാണ്. 296 സ്വദേശികളെ ആൾമാറാട്ടം നടത്തിയതിന് സ്ഥാപന ഉടമയ്ക്കും മാനേജർക്കും തടവു ശിക്ഷ വിധിച്ചു.

സ്വദേശിവൽക്കരണം ഈ വർഷം അവസാനമാകുമ്പോഴേക്കും 4 ശതമാനത്തിൽ എത്തിക്കാനാണ് ശ്രമം. തുടക്കത്തിൽ 50 പേരിൽ കൂടുതലുള്ള കമ്പനികൾ 2 ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്ന നിയമം ഈ വർഷം ജൂൺ 30 ആകുമ്പോഴേക്കും 3 ശതമാനമായി മാറും. ഡിസംബർ ആകുമ്പോഴേക്കും സ്വദേശിവൽക്കരണം 4 ശതമാനമാകും. 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം.

article-image

sdfsf

You might also like

Most Viewed