യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ വിമാനങ്ങൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ


കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസാണ് വെട്ടിച്ചുരുക്കുന്നത്. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കിയാണ് കുറച്ചത്. എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.

ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്∠കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്∠കോഴിക്കോട്, ഷാർജ∠കോഴിക്കോട്, ദുബായ്∠ഗോവ, ദുബായ്∠ഇൻഡോർ സെക്ടറുകളിൽ ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുക. കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയർ ഇന്ത്യ ഈ മാസം 10ന് പിൻവലിച്ചിരുന്നു.

18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉൾപ്പെടെ 170 പേർക്കുള്ള ചെറിയ വിമാനമാണ് ദുബായ്∠കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്നത്. കാലക്രമേണ കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ചുരുങ്ങിയേക്കുമെന്ന ആശങ്കയുമുണ്ട്.

article-image

dfh

You might also like

Most Viewed