നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ
നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ചില നിയമലംഘനങ്ങൾക്കുള്ള പിഴ തുകയിലാണ് റാസൽഖൈമ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 20 മുതൽ 22 വരെയുള്ള തീയതികളിലാണ് ഇളവ് ലഭിക്കുക. പാരിസ്ഥിതിക ലംഘനങ്ങൾ ഉൾപ്പെടെ റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾക്ക് ഈ ഇളവ് ബാധകമാണ്. മാലിന്യം തള്ളൽ, പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയൽ, നിയുക്ത സ്ഥലങ്ങളിൽ പുകവലി, ട്രക്കുകളുടെ ടോൾ ഗേറ്റ് ലംഘനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർച്ച് 20 നാണ് അന്താരാഷ്ട്ര സന്തോഷദിനം.
t