ലോകത്തെ മികച്ച വിമാനത്താവളം അബുദാബി

ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലെ മികവാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യു) അവാർഡ് നേടിക്കൊടുത്തത്.
ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാനുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും തെളിവാണ് ഈ അവാർഡ് എന്ന് അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ജമാൽ സാലിം അൽ ദാഹിരി പറഞ്ഞു.
r567r667r