ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന ടെക്നോളജി അവതരിപ്പിച്ച് ദുബൈ


ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് വേണ്ട. പകരം സംവിധാനമായി ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന പുതിയ ടെക്നോളജി ദുബൈ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോമെട്രിക് സംവിധാനത്തിന്റെ വരവോടെ ഇനി മുതല്‍ ദുബായിലെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പാസ്പോര്‍ട്ട് മാത്രമല്ല ബോര്‍ഡിംഗ് പാസും ഇല്ലാതെ തന്നെ യാത്ര അനുവദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖയായി മുഖം, കണ്ണ് എന്നിവയാകും ക്യാമറ സ്‌കാന്‍ ചെയ്യുക. 2019 മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സില്‍ (ജിഡിഎഫ്ആര്‍എ) രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സംവിധാനം ബാധകമാണ്. ഇവരുടെ എല്ലാ ബയോമെട്രിക് വിവരങ്ങളും ഭാവി യാത്രകള്‍ക്കായി ജിഡിഎഫ്ആര്‍എ സിസ്റ്റത്തില്‍ ശേഖരിച്ചിട്ടുണ്ട്.

തടസ്സങ്ങളില്ലാത്ത യാത്രാ നടപടികളാണ് ഇതിന്റെ പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് ആവശ്യമില്ലാതെ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ കടന്നു പോകാം. ജീവനക്കാര്‍ ഇടപെടാതെ തന്നെ പാസ്പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാരെ ഈ സംവിധാനം സഹായിക്കും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ സൗകര്യം ഭാവിയില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.

article-image

dfgdgdfgd

You might also like

Most Viewed