യുഎയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് സമ്പൂർണ നിരോധനം വരുന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. അടുത്ത വർഷം ജനുവരി ഒന്നു മുതൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉൽപാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും. 2026 ജനുവരി ഒന്നു മുതൽ കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപന്നങ്ങളും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
urtuty