ദുബൈയിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽ പെട്ടു; സ്വദേശി പൗരൻ മരണപ്പെട്ടു

ദുബൈയിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ജി.ടി.സിയുടെ ബസ് അപകടത്തിൽ പെട്ടു. തുംറൈത്തിന് സമീപം തോക്കയിലാണ് അപകടം നടന്നത്. മുന്നിൽ പോവുകയായിരുന്ന ട്രൈയിലറിൽ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ അഞ്ചരക്കാണ് സംഭവം. ഡ്രൈവറായിരുന്ന സ്വദേശി പൗരൻ മരണപ്പെട്ടു.
പരിക്കേറ്റവരെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിലധികവും യമൻ പൗരന്മാരും സ്വദേശികളുമാണ്.
ertyerty