യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടും : മുന്നറിയിപ്പുമായി അജ്മാൻ പോലീസ്

യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി അജ്മാൻ പോലീസ്. രാവിലെ 6 മണി മുതൽ 11 വരെയാണ് റോഡ് അടച്ചിടുന്നത്. അജ്മാൻ സൈക്ലിംഗ് ടൂർ ആരംഭിക്കാൻ പോകുന്നതിനാൽ വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് അജ്മാൻ പോലീസ് നിർദ്ദേശിച്ചു.
സൈക്കിൾ യാത്രക്കാർ ഉപയോഗിക്കുന്ന റൂട്ടിന്റെ ഭൂപടവും അധികൃതർ പങ്കുവെച്ചിട്ടുണ്ട്. അജ്മാൻ മർസയിൽ നിന്നാണ് സൈക്കിൾ യാത്ര ആരംഭിക്കുന്നത്. അൽ സോറ വരെ യാത്ര നീളുമെന്നാണ് ഭൂപടത്തിൽ നിന്നും വ്യക്തമാകുന്നത്.
AAA