അബുദാബിയില്‍ താമസക്കാര്‍ക്ക് എട്ട് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ്

ഈദുല്‍ ഫിത്വര്‍ അവധി ആഘോഷത്തില്‍ അബുദാബിയില്‍ താമസക്കാര്‍ക്ക് എട്ട് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കാം. പുറമെ ടോള്‍ ഫീസും ഒഴിവാക്കിയിട്ടുണ്ട്. മെയ് 7 രാവിലെ 7.59 വരെ മവാഖിഫ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. രാവിലെ 7 മുതല്‍ 9 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും പ്രവര്‍ത്തിക്കുന്ന ടോള്‍ സംവിധാനം മെയ് 7 ന് പുനരാരംഭിക്കും. എമിറേറ്റിലെ പൊതു ബസ് സര്‍വീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെങ്കിലും ചില പ്രാദേശിക ബസ് സര്‍വീസുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. കൂടാതെ ഇന്റര്‍സിറ്റി സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. രാത്രി 9 മണിക്കും രാവിലെ 8 മണിക്കും ഇടയില്‍ നിയുക്ത താമസ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും നിയമങ്ങള്‍ പാലിക്കണമെന്നും ഐ ടി സി അറിയിച്ചു.