പുതിയ രണ്ട് ജലപാതകൾ ആരംഭിക്കാനൊരുങ്ങി ദുബായ്


പുതിയ വിനോദ സഞ്ചാരകേന്ദ്രങ്ങളും താമസമേഖലകളും ആരംഭിക്കുന്നതിന്‍റെ ഭാഗമായി പുതിയ രണ്ട് ജലപാതകള്‍ കൂടി ആരംഭിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 2020-30 ട്രാന്‍സ്പ്പോർട്ട് മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണിത്. ബ്ലൂ വാട്ടർ ഐലന്‍റിനേയും മറീനയേയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ആദ്യ ജലപാത. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4:50 മുതൽ രാത്രി 11:25 വരെയും വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകുന്നേരം 4:10 മുതൽ രാത്രി 11:45 വരെയും സർവീസ് നടത്തും. 5 ദിർഹമാണ് നിരക്ക്. ദുബായ് ക്രീക്ക് മറീനയിലെ താമസമേഖലകളെ ബന്ധപ്പെടുത്തിയാണ് രണ്ടാം ജലപാത. ക്രീക്ക് (ഹാർബർ സ്റ്റേഷൻ), ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ കാഴ്ചകള്‍ ഇതൊക്കെ ആസ്വദിക്കാനാകുന്ന തരത്തിലാണ് രണ്ടാം പാത. വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകുന്നേരം 4:00 മുതൽ രാത്രി 11:55 വരെയാണ് സർവ്വീസ് നടത്തുക. ഈ വ‍ർഷം ആദ്യപകുതിയോടെ പാതകള്‍ പ്രവർത്തന സജ്ജമാകും. രണ്ട് ദിർഹമാണ് നിരക്ക്. യാത്രകൾ, ലൈനുകൾ, പൊതു സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.rta.ae യിലൂടെയും ആർടിഎയുടെ സ്മാർട്ട് ആപ്പുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

You might also like

Most Viewed