യുഎഇയിൽ ലൈസൻസില്ലാത്ത ആയുധങ്ങൾ 3 മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം
ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശമുള്ള യുഎഇ സ്വദേശികൾക്ക് മൂന്ന് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകുന്നതായി അധികൃതർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളുടെയോ വെടിക്കോപ്പുകളുടെയോ ഉടമസ്ഥാവകാശം നിയമവിധേയമാക്കി പൗരന്മാരെ സഹായിക്കാനാണ് ഈ സംരംഭത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട കാലയളവിനുള്ളിൽ രജിസ്റ്റർ നടപടികൾ പൂർത്തീകരിച്ചാൽ അവർ നിയമപരമായ നടപടികളിൽനിന്ന് ഒഴിവാകുമെന്ന് നാഷണൽ സെക്ക്യൂരിറ്റി ആയുധ വിഭാഗം ഡയരക്ടർ ജനറൽ മുഹമ്മദ് സുഹൈൽ സയീദ് അൽ നെയാദി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നാഷണൽ സെക്ക്യൂരിറ്റി ആയുധ വകുപ്പ് നടത്തുന്ന ∍വീട് സുരക്ഷിതമാണ്, രജിസ്‌ട്രേഷന്‍ ഗ്യാരന്റി∍ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് രജിസ്‌ട്രേഷന്‍ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, സൈനിക ഹാർഡ്വെയറുകൾ, അപകടകരമായ വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട 2019 ലെ ഫെഡറൽ ഡിക്രി 17 നിയമപ്രകാരം, അത്തരം എല്ലാ ആയുധങ്ങളുള്ളവർ ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലൈസൻസ് കൈപറ്റി രജിസ്റ്റർ നടപടികൾ പൂർത്തീകരിക്കണമെന്ന് അൽ നെയാദി പൗരന്മാരെ ഓർമ്മിപ്പിച്ചു.
അനുമതിയില്ലാത്ത ആയുധങ്ങൾ ഒഴിവാക്കുന്നതിനും അവ പ്രവർത്തനരഹിതമാക്കാൻ അഭ്യർത്ഥിക്കുന്നതിനുമായി, ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റായ ωωω.μοι.γοϖ.αε, സ്മാർട്ട് ആപ്പ് (μοιυαε) എന്നിവയിലൂടെ സൗജന്യ ഇലക്ട്രോണിക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ക്യാമ്പെയ്നിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും, രജിസ്‌ട്രേഷന്‍ ഘട്ടങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.