കോവിഡ് വർധിച്ചാലും യുഎഇയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മന്ത്രി
കോവിഡ് വർധിച്ചാലും യുഎഇയിൽ സന്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അൽ സയൂദി വ്യക്തമാക്കി. ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ മൂലം യുഎഇ സന്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണെന്നും ഡെൽറ്റ റിപ്പോർട്ട് ചെയ്ത സമയത്തും രാജ്യം ലോക്ഡൗൺ ഏർപ്പെടുത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി. യുഎഇയിലെ സാന്പത്തിക ആരോഗ്യ മേഖല സന്തുലിതാവസ്ഥയിലായിരുന്നു. പുതിയ വകഭേദങ്ങൾ ഉണ്ടായാലും രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്നും അൽ സയൂദി പറഞ്ഞു.
സന്പദ്‌വ്യവസ്ഥ തുറന്നിടുമെന്നും കോവിഡ് പരിശോധനയിലും വാക്സിനേഷനിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.