അറബ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി നാനോ മെട്രിക് ഉപഗ്രഹം ഡി.എം സാറ്റ് വൺ വിക്ഷേപണം മാർച്ച് 20ന്


ദുബൈ: അറബ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി നാനോ മെട്രിക് ഉപഗ്രഹമായ ഡിഎംസാറ്റ് −1 വിക്ഷേപണത്തിനൊരുങ്ങുന്നു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവുമായി സഹകരിച്ചാണ് ഡിഎംസാറ്റ് −1 തയാറാക്കിയിരിക്കുന്നത്. ഈ മാസം 20 ന് ഖസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. പാരിസ്ഥിതിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്ന സാങ്കേതിക പദ്ധതികൾ വികസിപ്പിക്കുക എന്നിവയാണ് വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്.

അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാരിസ്ഥിതിക ഡാറ്റ നിരീക്ഷിക്കുകയും ശേഖരിക്കുകയും വിശകലനം ചെയ്യുകയും പദ്ധതിയുടെ ഭാഗമാണ്. നഗര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും പരിസ്ഥിതി പ്രവചനത്തിനുമുൾപ്പെടെ നിരവധി മേഖലകളിൽ ഉപഗ്രഹം നൽകുന്ന ഡാറ്റ ഉപയോഗിക്കും. 

You might also like

Most Viewed