റാസല്‍ഖൈമയിൽ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി
റാസല്‍ഖൈമ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയിൽ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഫെബ്രുവരി പത്ത് മുതലാണ് ആദ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചത്.