ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറഞ്ഞിട്ടും യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ കുറവ്


ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയില്‍ താഴെയായി കുറഞ്ഞിട്ടും യാത്രക്കാരെ കിട്ടാതെ കുഴങ്ങുകയാണ് വിമാനക്കന്പനികൾ. നിലവില്‍ മുംബൈ, ബംഗളുരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് 300 മുതല്‍ 500 ദിര്‍ഹം വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. നേരത്തെ വന്ദേ ഭാരത് വിമാനങ്ങള്‍ യാത്ര തുടങ്ങിയ സമയത്ത് 1300 മുതല്‍ 1500 ദിര്‍ഹം വരെയായിരുന്നു നിരക്ക്. ടിക്കറ്റ് നിരക്ക് കുറയുന്പോഴും വിമാനങ്ങളിലെ തിരക്കും കുറയുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് പലരും ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. 

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകൾ കൂടിയതോടെയാണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വന്നത്. 270 ഓളം സര്‍വീസുകളാണ് ഈ മാസം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. മിക്ക സംസ്ഥാനങ്ങളും മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്കുള്ള നിബന്ധനകളിലും കാര്യമായ ഇളവ് അനുവദിച്ചിട്ടുമുണ്ട്.

You might also like

Most Viewed