റെസ്റ്റാറന്റിന്റെ ടെറസിൽ ഭക്ഷണവിതരണം; നടപടിയെടുത്ത് അധികൃതർ


മനാമ:  മനാമയിലുള്ള ഒരു റെസ്റ്റാറന്റിന്റെ മുകളിൽ അനധികൃതമായി ഭക്ഷണം വിളന്പിനൽകിയതുമായി ബന്ധപ്പെട്ട് 35 വിദേശതൊഴിലാളികളെ അറസ്റ്റ് ചെയ്തതായി അൽ നയീം പോലീസ് േസ്റ്റഷൻ അധികൃതർ അറിയിച്ചു. നിലവിലെ കോവിഡ് പ്രതിരോധ നിയമനുസരിച്ച് ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നൽകാൻ പാടില്ല. നിയമം പാലിക്കാത്തത് കാരണം റെസ്റ്റാറന്റും പൂട്ടി സീൽ വെച്ചിട്ടുണ്ട്. പിടിയിലായവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് പലയിയടങ്ങളിലും സമാനമായ രീതിയിൽ ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത് കാരണം പരിശോധനകൾ വർദ്ധിപ്പിക്കുമെന്നും  വ്യവസായവാണിജ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ച്ചകാലം കർശനമായ നിയന്ത്രണമാണ് ആരോഗ്യവകുപ്പ് അധികൃതരും ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് രോഗികളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ വർദ്ധിപ്പിച്ചിരിക്കുന്നത്.  

You might also like

Most Viewed