കോവിഡ് നിയമലംഘനം: ദുബൈ യിൽ ഏഴ് സ്ഥാപനങ്ങൾ‍ പൂട്ടിച്ചു


ദുബൈ: കോവിഡ് പ്രതിരോധ നിബന്ധനകൾ‍ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങൾ‍ പൂട്ടിച്ചതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു സലൂൺ, ഷോപ്പിംഗ്് മാളിലെ പൊതുജനങ്ങൾ‍ക്കുള്ള ഏരിയ, നാൽ സ്‍മോക്കിംഗ്് ഏരിയകൾ‍, ഒരു റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഇതിന് പുറമെ 44 സ്ഥാപനങ്ങൾ‍ക്ക് മുന്നറിയിപ്പ് നൽ‍കി. 2488 സ്ഥാപനങ്ങളിൽ‍ അധികൃതർ‍ ഇതിനോടകം പരിശോധന നടത്തി. ഇവയിൽ‍ 48 ഇടങ്ങളിലാണ് നിയമലംഘനങ്ങൾ‍ കണ്ടെത്തിയത്. 96 ശതമാനം സ്ഥാപനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ‍ പാലിക്കുന്നുണ്ടെന്ന് പരിശോധനകളിൽ‍ കണ്ടെത്തി.  

നിരന്തര പരിശോധനകൾ‍ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ‍ തുടരുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈ ഇക്കണോമി അടക്കമുള്ള മറ്റ് സർ‍ക്കാർ‍ ഏജൻസികളും വ്യാപക പരിശോധന നടത്തുന്നുണ്ട്.

You might also like

Most Viewed