വ്യോ­മയാ­ന സഹകരണം : യു­.എ.ഇ സ്ഥാ­നപതി­ ഇന്ത്യൻ പ്രതി­നി­ധി­യു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


അബുദാബി : സിവിൽ വ്യോമയാന മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാഗേന്ദ്രപ്രസാദുമായി ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന കൂടിക്കാഴ്ച നടത്തി. വിവിധ സാന്പത്തിക, സാംസ്കാരിക വിഷയങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.

ഇതിനോടകം ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. നാളെ നടക്കുന്ന രാജ്യാന്തര സൗരോർജ്ജ സഖ്യം (ഇന്റർനാഷനൽ സോളർ അലയൻസ്− ഐ.എസ്.എ) ഉച്ചകോടിയിൽ അബുദാബി ക്രൗൺ പ്രിൻസസ് കോർട് മേധാവി ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, പരിസ്ഥിതി−കാലാവസ്ഥാമാറ്റ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യു.എ.ഇ സഹകരണത്തോടെ സോളാർ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയിരി ക്കുകയാണ്.

You might also like

Most Viewed