ചൂടുകാലത്ത് രാത്രിയിലും സിപ് ലൈൻ യാത്രയ്ക്ക് അവസരം നൽകും

റാസൽഖൈമ : ജബൽ ജൈസ് മലനിരകളിലെ സിപ് ലൈനിൽ ചൂടുകാലം ആകുന്നതോടെ രാത്രിയിലും യാത്രയ്ക്ക് അവസരമൊരുക്കും. ജബൽ ജൈസ് മലനിരകളിൽ സമുദ്രനിരപ്പിനെ അപേക്ഷിച്ചു താപനില 10 ഡിഗ്രി കുറവാണ്. സമുദ്രനിരപ്പിൽ നിന്ന് 1934 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച സിപ് ലൈൻ ആണിത്.
ചൂടുകാലത്തും തണുപ്പുകാലത്തും ഇവിടേക്കു സന്ദർശക പ്രവാഹമാണ്. ഉയരമുള്ള മലയിൽ നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളിൽ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്ററിലാണ് യാത്ര. സിപ് ലൈൻ മൂന്നു കിലോമീറ്ററോളം അകലമുള്ള മലനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.