അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു


അബൂദബിയിലെ അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു. ആൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ച മൂന്നുപേരും.

അൽഐനിലെ നാഹിൽ മേഖലയിലാണ് അപകടം നടന്നതെന്നാണ് വിവരം. മുത്തച്ഛന്‍റെ വീടിനോട് കൂട്ടിചേർത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന മുഹമ്മദ് ആൽകഅബി (13), സലിം ഗരീബ് ആൽകഅബി (10), ഹാരിബ് (ആറ്) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്‍റെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തെ കുറിച്ച് വിദശദമായ അന്വേഷണം തുടരുകയാണ്.

article-image

cvxcv

You might also like

Most Viewed