സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ തീരുമാനിച്ച് അബുദാബി


ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കെ.ജി. മുതൽ 12 വരെയുള്ളവർക്ക് പുതിയനിയമം ബാധകമായിരിക്കും. കെ.ജി. മുതൽ ഒന്നാംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ബാഗിൻ്റെ ഭാരം രണ്ടുകിലോഗ്രാമിൽ കൂടരുത്. രണ്ടാംക്ലാസ് മുതൽ നാലാംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ബാഗുകൾക്ക് പരമാവധി നാലരക്കിലോഗ്രാം വരെ ഭാരമാകാം. അഞ്ചുമുതൽ എട്ടാംക്ലാസ് വരെയുള്ളവരുടെ ബാഗുകൾ എട്ടുകിലോഗ്രാമിലും പ്ലസ്സു വരെയുള്ളവർക്ക് 10 കിലോഗ്രാമിലും കൂടരുതെന്ന് നിർദേശമുണ്ട്. ഫെബ്രുവരി ഒന്നുമുതൽ പുതിയ നയം നടപ്പാക്കും. ഭാരമുള്ള ബാഗുകൾ ചുമക്കുമ്പോൾ കുട്ടികൾക്ക് വലിയരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

വിദ്യാർഥികളുടെ ആരോഗ്യത്തിനും ശാരീരിക ശക്തിക്കും മുൻതൂക്കം നൽകണം. അമേരിക്കൻ കിറോപ്രാക്‌ടിക് അസോസിയേഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അധികൃതർ കുട്ടികളുടെ സ്കൂൾബാഗിന്റെറെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്.

article-image

േൂേൂു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed