ജയിൽ അന്തേവാസികൾക്കായി നടന്ന നാലാമത് അന്തർദേശീയ ചെസ് കപ്പിൽ ദുബൈ ടീമിന് കിരീടം
ദുബൈ: ജയിൽ അന്തേവാസികൾക്കായി നടന്ന നാലാമത് അന്തർദേശീയ ചെസ് കപ്പിൽ കിരീടം ചൂടി ദുബൈ ടീം. ഷികാഗോയിലെ കുക്ക് കൗണ്ടി ഷെരിഫ് ഓഫിസ് ഓൺലൈനായി നടത്തിയ ചാമ്പ്യൻഷിപ്പിന്‍റെ പുരുഷ വിഭാഗം ഫൈനലിൽ സാൽവദോർ ടീമിനെ പരാജയപ്പെടുത്തിയാണ് ദുബൈ ടീമിന്‍റെ കിരീട നേട്ടം. അന്തർദേശീയ ചെസ് ഫെഡറേഷന്‍റെ മേൽനോട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 116 ടീമുകൾ മാറ്റുരച്ചു. ദുബൈയിൽ നിന്ന് ആറംഗ സംഘമാണ് മത്സരത്തിൽ പങ്കെടുത്തത്.
ദുബൈ ചെസ്, കൾച്ചർ ക്ലബ് എന്നിവയുമായി സഹകരിച്ച് 250 തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ദുബൈ പൊലീസ് ആഭ്യന്തരമായി നടത്തിയ ടൂർണമെന്‍റിൽ നിന്നാണ് അന്തർദേശീയ മത്സരങ്ങൾക്കായി ആറുപേരെ തെരഞ്ഞെടുത്തത്. ചാമ്പ്യൻഷിപ്പിലുടനീളം ദുബൈ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചാമ്പ്യൻഷിപ്പിൽ വിജയിച്ച ദുബൈ ടീമിനെ ദുബൈ പൊലീസിന്‍റെ ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് പുനിറ്റിവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മർവാൻ ജുൾഫർ അഭിനന്ദിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ദുബൈ ടീമിന് പ്രചോദനവും പിന്തുണയും നൽകിയ ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് പുനിറ്റിവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെന്‍റ്സിനെയും അദ്ദേഹം അഭിനന്ദിച്ചു.
ൈ്ൈ്