ദുബൈയിൽ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു


മെട്രോ യാത്രക്കാരുടെ സൗകര്യത്തിനായി ദുബൈയിൽ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഈമാസം 30 മുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. ഒരു ഇന്റർസിറ്റി റൂട്ട് ഉൾപ്പെടെ നിരവധി റൂട്ടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. എഫ് 39, എഫ് 40, എഫ്58, എഫ്59 എന്നിങ്ങനെയാണ് പുതിയ മെട്രോലിങ്ക് ബസ് റൂട്ടുകൾ. എഫ് 39, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പ് വരെയാണ്. പുതിയ നാല് റൂട്ടിലും ഇരുദിശയിലേക്കും ഓരോ അരമണിക്കൂർ ഇടവിട്ടും സർവീസുണ്ടാകും.

എഫ് 40, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേക്കാണ്. റൂട്ട് എഫ് 58 അൽഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ ഇൻറർനെറ്റ് സിറ്റിയിലേക്കാണ്. റൂട്ട് എഫ് 59 ദുബൈ ഇൻറർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ നോളജ് വില്ലേജിലേക്കാണ് സർവീസ് നടത്തുക. കൂടാതെ, റൂട്ട് 21ന്റെ പേര് മാറ്റി 21എ, 21ബി എന്നിങ്ങനെ രണ്ട് റൂട്ടുകളായി വിഭജിക്കുകയും ചെയ്യുമെന്ന് ആർ.ടി.എ അറിയിച്ചു.

article-image

efess

You might also like

Most Viewed