യു.എ.ഇയിലെ മലയാളി റേഡിയോ ആർജെ ലാവണ്യ നിര്യാതയായി
ദുബൈ: മാധ്യമപ്രവർത്തകയും യു.എ.ഇയിലെ റേഡിയോ കേരളത്തിലെ അവതാരകയുമായ ലാവണ്യ(രമ്യാ സോമസുന്ദരം-41) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമായിന്ന ലാവണ്യ ക്ലബ് എഫ്.എം, റെഡ് എഫ്.എം, യു എഫ്.എം, റേഡിയോ രസം തുടങ്ങിയ റേഡിയോ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ(അജിത് പ്രസാദ്)യാണ് ഭർത്താവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കൾ: വസുന്ധര, വിഹായസ്. ആർ.ജെ ലാവണ്യയുടെ വേർപാടിൽ റേഡിയോ കേരളം ടീമംഗങ്ങൾ ദുഖം രേഖപ്പെടുത്തി.