ഇത്തിഹാദ് എയർവേസിന്‍റെ ഓഹരികൾ സ്വന്തമാക്കാമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ പരസ്യങ്ങൾ


അബൂദബി: ഇത്തിഹാദ് എയർവേസിന്‍റെ ഓഹരികൾ സ്വന്തമാക്കാമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം സാങ്കൽപിക പരസ്യങ്ങൾ സ്വീകരിച്ച് ഇടപാട് നടത്തരുതെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) അറിയിച്ചു.
എതെങ്കിലും സ്ഥാപനങ്ങളുമായി കരാറിലെത്തുന്നതിനും ഇടപാടുകൾ നടത്തുന്നതിനുംമുമ്പായി സ്ഥാപനത്തെക്കുറിച്ച് പരിശോധിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും നിരന്തരം അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചുവരുന്നുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

article-image

sdgdsg

You might also like

Most Viewed