യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
അബുദാബി: താമസ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികൾക്ക് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേയ്ക്ക് പോകാനുള്ള ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്.
നിയമലംഘകർക്ക് ഈ കാലയളവിൽ സ്വന്തം താമസ രേഖകൾ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി ഇൻസ്‌റ്റാഗ്രാം പേജിലൂടെ അറിയിച്ചത്.
ീൂാാ