ഐ.എസ്.ഒ അംഗീകാരം നേടി ദുബൈ മുനിസിപ്പാലിറ്റി


ദുബൈ: മികവിന്‍റെ ഐ.എസ്.ഒ അംഗീകാരം നേടി ദുബൈ മുനിസിപ്പാലിറ്റിയുടെ ഏഴ് വിഭാഗങ്ങൾ. പരിസ്ഥിതി സംരക്ഷണം, ഊർജ നിയന്ത്രണം, ഭരണനിർവഹണം, ഇന്‍റേണൽ ഓഡിറ്റിങ്, എൻജിനീയറിങ് കോൺട്രാക്ട് മാനേജ്മെന്‍റ്, ഐ.ടി ഗവേണൻസ്, സുസ്ഥിരതയും സംരക്ഷണവും തുടങ്ങിയ മേഖലകൾക്കാണ് ഇന്‍റർനാഷനൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡഡൈസേഷൻ (ഐ.എസ്.ഒ) അംഗീകാരവും ബ്രിട്ടീഷ് സ്റ്റാൻഡഡൈസേഷൻ സ്പെസിഫിക്കേഷനും ലഭിച്ചത്.

മിഡിൽ ഈസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയാണ് ദുബൈ മുനിസിപ്പാലിറ്റി. ഇന്‍റേണൽ ഓഡിറ്റിന് ഐ.എസ്.ഒ 19011 അംഗീകാരമാണ് ലഭിച്ചത്. മികച്ച ഭരണ നിർവഹണത്തിന് ഐ.എസ്.ഒ 37000 അംഗീകാരവും പരിസ്ഥിതി സംരക്ഷണ സംവിധാനത്തിന് ഐ.എസ്.ഒ 14001 സർട്ടിഫിക്കേഷനും ലഭിച്ചു. ഊർജ സംരക്ഷണത്തിനും നിയന്ത്രണ സംവിധാനത്തിനും ഐ.എസ്.ഒ 50001 സർട്ടിഫിക്കേഷനും നൂതനമായ മാനേജ്മെന്‍റ് സംവിധാനങ്ങൾ നടപ്പിലാക്കിയതിന് ഐ.എസ്.ഒ 56002 സർട്ടിഫിക്കേഷനും ഐ.ടി ഗവേണൻസിന് ഐ.എസ്.ഒ 38500 സർട്ടിഫിക്കേഷനും ലഭിച്ചതായി ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ മുനിസിപ്പാലിറ്റി കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ് അന്താരാഷ്ട്ര അംഗീകാരങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed