അൽഐൻ മൃഗശാല രണ്ടു മാസം അടച്ചിടുന്നു


അൽഐൻ: അൽഐൻ മൃഗശാല വേനലവധിക്കാലത്ത് അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി അടച്ചിടുന്നു. സാധാരണ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറുണ്ടെങ്കിലും ഈ വർഷം ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് അവസാനം വരെ പൂർണമായും അടച്ചിടാനാണ് തീരുമാനം. ശേഷം സെപ്റ്റംബർ ഒന്ന് മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും.

സെപ്റ്റംബറിൽ സന്ദർശകർക്ക് കൂടുതൽ മികച്ചതും ആസ്വാദ്യകരവുമായ പ്രദർശനങ്ങളും പരിപാടികളും ഒരുക്കുന്നതോടൊപ്പം വ്യത്യസ്ത പ്രായത്തിലും ഗ്രൂപ്പിലുമുള്ള എല്ലാ കുടുംബാംഗങ്ങൾക്കും അതിശയകരവും ആസ്വാദ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് മൃഗശാലയുടെ ലക്ഷ്യം.

article-image

dsfgdfg

You might also like

Most Viewed