അൽ ബർഷാ മാളിലെ ദുബൈ കോടതി ബ്രാഞ്ച് ഈ മാസം 30 മുതൽ അടച്ചിടും

ദുബൈ: അൽ ബർഷാ മാളിലെ ദുബൈ കോടതി ബ്രാഞ്ച് ഈ മാസം 30 മുതൽ അടച്ചിടും. ഇവിടെ ലഭ്യമായിരുന്ന നോട്ടറി സർവിസുകൾ ഇനി ദുബൈ കോടതി വെബ്സൈറ്റിൽ ലഭ്യമാകും.
ഉപഭോക്താക്കൾക്ക് പേഴ്സനൽ യൂസർ നെയിം ഉപയോഗിച്ച് സേവനങ്ങൾ നേടാവുന്നതാണ്. കൂടാതെ സ്വകാര്യ നോട്ടറി ഓഫിസുകൾ, ഗവൺമെന്‍റ് സർവിസ് സെന്‍ററുകൾ (അദീദ്), അൽ ബർഷ ട്രാഫിക് സെന്‍ററുകൾ, വാഫി മാൾ എന്നിവിടങ്ങളിൽ സേവനങ്ങൾ ലഭ്യമാകുമെന്നും അധികൃതർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
േിേി