ഇത്തിഹാദ് എയർവേയ്‌സ് ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ ആരംഭിച്ചു


ദുബൈ: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്, ഇന്ത്യയിലെ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് നോൺ−സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിച്ചു. ജയ്പൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ഈ റൂട്ട് ഉദ്ഘാടനം ചെയ്തത്. അബുദാബി വഴി ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രവും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ഈ സർവീസ്. 

പുതിയ റൂട്ട് യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നും, അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകുമെന്നും ഇത്തിഹാദ് സി ഇ ഒ അൻ്റോണിയോൽഡോ നെവെസ് പറഞ്ഞു. ഈ സർവീസിനായി എയർബസ് A320 വിമാനങ്ങളാണ് ഇത്തിഹാദ് ഉപയോഗിക്കുന്നത്.

article-image

sfsdfsf

You might also like

Most Viewed