ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ച് അബൂദബി പൊലീസ്


അബൂദബി: സമൂഹമാധ്യമമായ എക്സിൽ ട്രാഫിക് നിർദേശങ്ങൾ മലയാളത്തിൽ പങ്കുവെച്ച് അബൂദബി പൊലീസ്. ഡ്രൈവർമാർ പതിവായി ചെയ്യേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള എക്സ് വിഡിയോയിലാണ് അറബി, ഇംഗ്ലീഷ് ഭാഷകൾക്കുപുറമേ മലയാളത്തിലും നിർദേശങ്ങൾ നൽകുന്നത്.

അബൂദബിയിൽ ഏറെയുള്ള മലയാളികളെ കൂടി ലക്ഷ്യംവെച്ചാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്നാണ് വിഡിയോയിൽ പറയുന്നത്. കാറിന്‍റെ ടയറുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക, ടയറുകളിൽ വിള്ളലുകളോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങനെയാണ് നിർദേശങ്ങൾ. 

article-image

asdasd

You might also like

Most Viewed