ഐപിഎൽ‍ കപ്പ് മൂന്നാം തവണയും ഉയർത്തി കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്


അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർ‍ത്ത് കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎൽ‍ കിരീടത്തിൽ‍ മുത്തമിട്ടു. വെറും 63 പന്തിൽ‍ നിന്ന് വിജയലക്ഷ്യമായ 114 റൺസ് എടുത്ത് അനായാസമായിരുന്നു കൊൽ‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ‍ നടന്ന ഫൈനലിൽ‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറിൽ‍ 113 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. കൃത്യമായ പ്ലാന്‍ ഗെയിമുമായാണ് കൊൽ‍ക്കത്ത കളത്തിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു. 111 ബോളിൽ‍ ഹൈദരാബാദിന്റെ പവർ‍ ഹിറ്റേഴ്‌സ് അടക്കം സർ‍വ്വരെയും എറിഞ്ഞിട്ട ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മറുപടി ബാറ്റിംഗിൽ‍ കൊൽ‍ക്കത്ത 10.3 ഓവറിൽ‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യരും റഹ്മത്തുല്ല ഗുർ‍ബാസും ശ്രേയസ് അയ്യരും ചേർ‍ന്നാണ് കൊൽ‍ക്കത്തയുടെ വിജയം പൂർ‍ത്തിയാക്കിയത്. വെങ്കിടേഷ് അയ്യർ‍ 26 പന്തിൽ‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. റഹ്ത്തുല്ല ഗുർ‍ബാസ് 32 പന്തിൽ‍ നിന്ന് 39 റണ്‍സ് നേടുന്നതിനിടെ ഷഹബാസ് അഹമ്മദ് എൽ‍ബിഡബ്ൽയൂവിൽ‍ കുടുക്കി പറഞ്ഞയച്ചു. അമ്പയർ‍ ഔട്ട് വിളിച്ചെങ്കിലും കൊൽ‍ക്കത്ത റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. രണ്ട് ബോളിൽ‍ നിന്ന് ആറ് റണ്‍സ് എടുത്ത സുനിൽ‍ നരേന്‍ നേരത്തെ ക്രീസ് വിട്ടു. ഷഹബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്. പകരമെത്തിയ വെങ്കിടേശ് അയ്യർ‍ മികച്ച പ്രകടനം നടത്തി. കൊൽ‍ക്കത്തയുടെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചൽ‍ സ്റ്റാർ‍ക്ക്, ഹർ‍ഷിത് റാണ എന്നിവരുമാണ് ഹൈദരാബാദിനെ തകർ‍ത്തത്. മൂന്ന് ബോളിൽ‍ നിന്നായി ആറ് റണ്‍സ് എടുത്ത ശ്രേയസ് അയ്യർ‍ വെങ്കിടേശിന് നല്ല പിന്തുണ നൽ‍കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തന്ത്രം തകർ‍ന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ പ്രകടനം. ഹൈദരാബാദ് നിരയിൽ‍ നിന്ന് ട്രാവിസ് ഹെഡും അഭിഷേക് ശർ‍മ്മയുമായിരുന്നു ഇന്നിങ്സിന് തുടക്കമിട്ടത്. ഓപ്പണിങ് ബോളറായി എത്തിയ മിച്ചൽ‍ സ്റ്റാർ‍ക് അഞ്ചാം പന്തിൽ‍ തന്നെ അഭിഷേക് ശർ‍മ്മയെ പവലിയനിലേക്ക് മടക്കി. നാലാം പന്തിൽ‍ ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്കുള്ള ശ്രമം സ്റ്റമ്പിങിൽ‍ കലാശിക്കേണ്ടതായിരുന്നെങ്കിലും കീപ്പർ‍ സ്ഥാനം തെറ്റി നിന്നതിനാൽ‍ വിജയിച്ചില്ല. എന്നാൽ‍ അടുത്ത പന്തിൽ‍ തന്നെ അഭിഷേക് ക്ലീന്‍ബൗൾ‍ഡ് ആയി. അഞ്ച് ബോൾ‍ നേരിട്ട ശർ‍മ്മക്ക് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. വെറും മൂന്ന് റണ്‍സ് മാത്രം നൽ‍കി മിച്ചൽ‍ സ്റ്റാർ‍കിന്റെ തുടക്കം ഗംഭീരമായി.

മൂന്നാമനായി ക്രീസിലെത്തിയത് രാഹുൽ‍ ത്രിപാദി. രണ്ടാം ഓവറിൽ‍ പന്തെറിയാന്‍ എത്തിയത് വൈഭവ് അറോറ. അവാസാന പന്തിൽ‍ പവർ‍ഹിറ്റർ‍മാരിൽ‍ രണ്ടാമനെയും ഒരു റണ്‍സ് പോലും എടുപ്പിക്കാതെ മടക്കി വൈഭവ്. നേരിട്ട ആദ്യബോളിൽ‍ തന്നെ ഔട്ടായതോടെ ഹൈദരാബാദ് ആരാധകരിൽ‍ നിരാശ പടർ‍ന്നു. നാലാമനായി എത്തിയത് എയ്ഡന്‍ മക്രം. മൂന്നാം ഓവർ‍ എറിയാന്‍ എത്തിയത് മിച്ചൽ‍ സ്റ്റാർ‍ക്. മത്സരം തുടങ്ങി ആദ്യ രണ്ട് ബൗണ്ടറികൾ‍ സ്റ്റാർ‍കിന്റെ രണ്ടാം ഓവറിൽ‍ കണ്ടു. എന്നാൽ‍ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തിൽ‍ ത്രിപാദി പുറത്തായി. ബൗണ്ടറി ലക്ഷ്യം വെച്ചുള്ള അടിയിൽ‍ കുത്തനെ ഉയർ‍ന്ന പന്ത് രമണ്‍ദീപ് സിങ് കൈക്കുള്ളിലൊതുക്കി. രണ്ട് റണ്‍സ് മാത്രമായിരുന്നു അഞ്ചാം ഓവറിലെ മുതൽ‍ക്കൂട്ട്. തുടർ‍ന്ന് ക്രീസിലെത്തിയത് നിതീഷ് റെഡ്ഡിയായിരുന്നു. എയ്ഡന്‍ മക്രം−നിതീഷ് കൂട്ടുക്കെട്ട് ഒരു വിധത്തിൽ‍ സ്‌കോർ‍ ഉയർ‍ത്താന്‍ ശ്രമം തുടങ്ങി. എന്നാൽ‍ ഏഴാം ഓവർ‍ എറിഞ്ഞ ഹർ‍ഷിദ് റാണ നിതീഷിന്റെ കളി അവസാനിപ്പിച്ചു.

ഈ സമയം നാല് വിക്കറ്റ് നഷ്ടത്തിൽ‍ വെറും 47 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിനുണ്ടായിരുന്നത്. ക്ലാസനും മക്രവും ക്രീസിൽ‍ തുടരുന്നതിനിടെ പത്താം ഓവറിൽ‍ മക്രം വീണു. രണ്ടാംബോളിൽ‍ ആന്ദ്രേ റസ്സൽ‍ ആണ് മക്രത്തിന്റെ വിക്കറ്റ് എടുത്തത്. ഷഹബാസ് അമന്‍ ക്രീസിലെത്തി. എന്നാൽ‍ നേരിട്ട ആറ് ബോളിൽ‍ ഒരു സിക്സ് അടക്കം നേടിയതും വരുണ്‍ ചക്രബർ‍ത്തി അദ്ദേഹത്തെ മടക്കി. സ്‌കോർ‍−72ന് ആറ് വിക്കറ്റ്. തുടർ‍ന്ന് വന്ന അബ്ദുൽ‍സമദ് അധികം വൈകാതെ പുറത്തായി. പാറ്റ് കമ്മിന്‍സ് ക്രീസിലെത്തി. പ്രതീക്ഷ നിലനിർ‍ത്തി ഈ സമയവും ഹെന്ററിച്ച് ക്ലാസന്‍ ക്രീസിൽ‍ തുടർ‍ന്നു. എന്നാൽ‍ പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ‍ അദ്ദേഹവും വീണു. ഹർ‍ഷിദ് റാണക്കായിരുന്നു വിക്കറ്റ്. ക്രീസിലെത്തിയത് ജയദേവ് ഉനദ്കാത്. പതിനെട്ടാം ഓവറിൽ‍ ഉനദ്കാത് നാൽ റണ്ണുമായി മടങ്ങി. തുടർ‍ന്ന് ക്രീസിലെത്തിയത് ബുവനേശ്വർ‍കുമാർ‍. ഇതിനിടെ 19ആം ഓവറിലെ മൂന്നാം പന്തിൽ‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മടങ്ങി. റസലിനായിരുന്നു വിക്കറ്റ്. 19 ബോളിൽ‍ നിന്ന് 24 റണ്‍ എടുത്ത കമ്മിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed