ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയുന്നതിനാൽ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം അമേരിക്കയിൽ നടക്കുന്ന ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും.മേയ് 27വരെ അപേക്ഷ സ്വീകരിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കും. 2027 ഡിസംബർ 31 വരെയായിരിക്കും പുതിയ കോച്ചിന്‍റെ കാലാവധി. 60 വയസിന് താഴെയുള്ളവരായിരിക്കണം അപേക്ഷകർ. കുറഞ്ഞത് 30 ടെസ്റ്റുകളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണം. രണ്ട് വർഷമെങ്കിലും പരിശീലകനായി പ്രവർത്തിച്ചവർ മാത്രമെ അപേക്ഷിച്ചാൽ മതിയെന്നും ബിസിസിഐ അധികൃതർ അറിയിച്ചു.
asdd