ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ നയിക്കാൻ എയ്ഡൻ മാക്രം
![ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ നയിക്കാൻ എയ്ഡൻ മാക്രം ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ നയിക്കാൻ എയ്ഡൻ മാക്രം](https://www.4pmnewsonline.com/admin/post/upload/A_qjpc2hb1RP_2024-04-30_1714476949resized_pic.jpg)
ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാക്രം നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് താരങ്ങൾ റിസർവ് നിരയിലുമുണ്ട്. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന തെംബ ബാവുമ ട്വന്റി 20 ലോകകപ്പിൽ കളിക്കില്ല.
ജൂൺ മൂന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശ്, നേപ്പാൾ, നെതർലാൻഡ്സ് എന്നീ ടീമുകളും ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ആദ്യ ഘട്ടത്തിൽ മത്സരിക്കും.
dsdsdsdsdsds