രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന് സൂചന
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിന് ശേഷം രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന് സൂചന. പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ കീഴിൽ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യൻസിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായും ചെയ്യുന്നു.
ഡ്രെസ്സിംഗ് റൂമിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാൽ മുംബൈ സീസണിൽ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങൾ ഡ്രെസ്സിംഗ് റൂമിൽ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നിൽക്കുന്നതായും മുംബൈ ഇന്ത്യൻസിലെ താരം വെളിപ്പെടുത്തി.
അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഹാർദ്ദിക്കിന് രണ്ട് മത്സരങ്ങൾ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നൽകിയാലും വേണ്ടെന്നാണ് രോഹിത് ശർമ്മയുടെ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു.
adsadsadsadsads