രച്ചിൻ രവീന്ദ്രയ്ക്ക് നേരെ രോഷപ്രകടനം നടത്തി കോഹ്‌ലി; പ്രതിഷേധിച്ച് ആരാധകർ


ചെന്നൈ സൂപ്പർ കിംഗ്സ് താരം രച്ചിൻ രവീന്ദ്രയ്ക്ക് നേരെ രോഷപ്രകടനം നടത്തി വിരാട് കോഹ്‌ലി. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിലാണ് സംഭവം. ചെന്നൈയ്ക്കായി ബാറ്റിംഗിനിറങ്ങിയ രച്ചിൻ‌ രവീന്ദ്ര അടിച്ചുതകർത്തു. 15 പന്തുകൾ മാത്രം നേരിട്ട കിവീസ് താരം 37 റൺസാണ് നേടിയത്.

ഒടുവിൽ സ്പിന്നർ കരൺ ശർമ്മയാണ് രവീന്ദ്രയുടെ വിക്കറ്റെടുത്തത്. കരണിന്റെ പന്ത് സ്ലോഗ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച രവീന്ദ്രയെ ഡീപ് ബാക്ക്‌വേര്‍ഡ് സ്ക്വയർ ലെഗിൽ വിരാട് കോഹ്‌ലി പിടികൂടി. പിന്നാലെ ആവേശഭരിതനായ കോഹ്‌ലി രവീന്ദ്രയ്ക്ക് നേരെ രോക്ഷം കൊള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

article-image

asdadsdsadsadss

You might also like

Most Viewed