ഐപിഎല്ലിന് മുന്നോടിയായി അയോധ്യ ക്ഷേത്ര ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജെയിൻ്റ്സ് താരങ്ങൾ


ഐപിഎൽ 2024 കിക്കോഫിന് മുന്നോടിയായി ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് (എൽഎസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്‌സ്, കേശവ് മഹാരാജ്, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങളാണ് ദർശനം നടത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ കേശവ് മഹാരാജ് അയോദ്ധ്യയിൽ എത്തിയത്.

തന്റെ ക്ഷേത്രദർശനത്തിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. നേരത്തെ, ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായും അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു.

അതേസമയം ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് രാത്രി തുടക്കമാകും. രാത്രി 8 മണിക്ക് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക. എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന്‍റെ മാറ്റ് കൂടും. റുതുരാജ് ഗെയ്‌ക്‌വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.

article-image

adsdsaadsadsads

You might also like

Most Viewed