ട്വന്‍റി−20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും ബിസിസിഐ
ഈ വർഷം ജൂണിൽ ആരംഭിക്കുന്ന ട്വന്‍റി−20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഹാർദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും ജയ് ഷാ പറഞ്ഞു.
യുഎസിലും വെസ്റ്റിൻഡീസിലുമായാണ് ടൂർണമെന്‍റ് നടക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഹാർദിക്കിനെ ട്വന്‍റി−20 ടീമിന്‍റെ നായകനാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
asdffd