ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം; ബൈക്ക് റാലി 2ൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം


ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം. ബൈക്ക് റാലി വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റാലി 2വിൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടിയാണ് ഷൊർണൂർ സ്വദേശി ഹാരിത് നോവ മത്സരിച്ചത്.

ആകെ സമയം 54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ്. ഓവറോൾ ബൈക്ക് റാങ്കിങ്ങിൽ(റാലി ജിപി+റാലി 2) 11–ാം സ്ഥാനം നേടാനും ഹാരിത്തിനായി. പ്രധാന റാലികളിലൊന്നിൽ പോഡിയം ഫിനിഷ് നേടുന്ന ആദ്യ ഇന്ത്യൻ നിർമാതാക്കൾ എന്ന നേട്ടം ഹീറോയും റാലി 2വിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ഹാരിതും കൈവരിച്ചു. ഷൊർണൂർ സ്വദേശി മുഹമ്മദ് റാഫിയുടെയും ജർമൻകാരിയായ സൂസന്നയുടെയും മകനാണ് ഹാരിത് നോവ.

2018ൽ ഹാരിത് ദേശീയ സൂപ്പർ ക്രോസ് ചാംപ്യനായി. 2012ൽ ആണു ടിവിഎസ് ടീമംഗമായത്. 2021ൽ ഡാക്കർ റാലിയിൽ 20–ാം സ്ഥാനത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരമാണു ഡാക്കർ റാലി. പാരിസ്–ഡാക്കർ റാലി എന്ന പേരിൽ 1978ൽ പാരിസിലായിരുന്നു തുടക്കം. കാർ, ബൈക്ക്, ട്രക്ക് തുടങ്ങി 7 വിഭാഗം വാഹനങ്ങൾക്കു പ്രത്യേക മത്സരമുണ്ട്.

article-image

saasdasdsasadads

You might also like

Most Viewed